---
title: " യാത്ര കണ്ണീരിൽ മുങ്ങി...; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: " Idukki Chappathu Nalam Mile Car Accident One Dead Four Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384224/ idukki-chappathu-nalam-mile-car-accident-one-dead-new"
published_at: "2026-09-26T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab738fe0e2a0_idukki-chappathu-nalam-mile-car-accident-one-dead.jpg"
keywords: ["Idukki Accident", "Chappathu Car Accident", "Peermade Taluk Hospital", "Adoor Natives"]
---

#  യാത്ര കണ്ണീരിൽ മുങ്ങി...; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: **ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**ഇടുക്കി: **ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 28കാരനായ അഭിഷേകാണ് മരണപ്പെട്ടത്. അടൂർ സ്വദേശികളായ അഭിറാം (27), കാവ്യ (24), അഭിഷേക് (28), അസ്കർ (27) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന പ്രധാനികൾ. ഒപ്പം മറ്റൊരു വ്യക്തികൂടി ഉണ്ടായിരുന്നതായി വിവരമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

അഭിഷേകിന്റെ മൃതശരീരം നിലവിൽ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്കാനത്തു നിന്നും കട്ടപ്പന ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാർ നാലാം മൈൽ പാലത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് ചിന്നാർ ആറ്റിലേക്ക് മറിയുകയായിരുന്നു.

English Summary:

Car overturns at Chappathu Nalam Mile in Idukki, one person dead and four seriously injured. Injured admitted to Peermade Taluk Hospital. Vehicle carrying natives of Adoor. Victims identified as Abhiram (27), Kavya (24), Abhishek (28), Askar (27) and one more unidentified person. Abhishek (28) died, body kept at Peermade Taluk Hospital. Car going from Kuttikkanam to Kattappana overturned from Nalam Mile bridge into Chinnar River.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384224/ idukki-chappathu-nalam-mile-car-accident-one-dead-new)